State syllabus follow ചെയ്യുന്ന അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് ‍ സംമ്പൂര്‍ണ്ണയില്‍ രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് അംഗീകാരം ലഭിച്ച order DGE മുഖാന്തിരം കൈറ്റ് CEO യ്ക്ക് സമർപ്പിക്കെണ്ടതാണ്.

Tuesday, June 1, 2021

First Bell 2.0


അതിജീവനത്തിന്റെ പാഠത്തുടർച്ചയുമായി പൊതുവിദ്യാലയങ്ങളിലെ ഡിജിറ്റൽ ക്ലാസുകൾ ഇന്ന് വീണ്ടും ഉണരുകയാണ്. 45 ലക്ഷത്തോളം കുട്ടികൾ വീടുകളിൽ ഇരുന്ന് പ്രവേശനോത്സവത്തിൽ പങ്കാളികളാകുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും ആശംസകൾ.

Monday, March 8, 2021

Notice

State syllabus follow ചെയ്യുന്ന അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് ‍ സംമ്പൂര്‍ണ്ണയില്‍ രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് അംഗീകാരം ലഭിച്ച order DGE മുഖാന്തിരം കൈറ്റ് CEO യ്ക്ക് സമർപ്പിക്കെണ്ടതാണ്.


ഫോർമാറ്റ് ലഭിക്കുന്നതിയായി ഇവിടെ click ചെയ്യുക

Sunday, October 11, 2020

സമ്പൂർണ ഹൈടെക്ക് ആയി എന്റെ കേരളം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും കൂടി 45000 ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തു.ഇതിന്റെ സംസ്ഥാന തല പ്രഖ്യാപനം ബഹു.മുഖ്യമന്ത്രി 12.10.20 തിങ്കൾ 11 മണിക്ക് നിർവ്വഹിക്കുകയാണ്. നിയോജക മണ്ഡലതല പ്രഖ്യാപനം അതാത് MLA മാർ നിർവ്വഹിക്കും. ഈ സമയത്ത് തന്നെ എല്ലാ സ്കൂളിലും സ്കൂൾ തല പ്രഖ്യാപനം നടത്തണം. അതിന് വേണ്ടി സ്കൂളിരിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികളെ വിളിക്കുകയും principal, HM, PTA പ്രസിഡൻ്റ് എന്നിവർ കൂട്ടിച്ചേർന്ന് covid protocol പാലിച്ച് പരിപാടി സംഘടിപ്പിക്കണം.

Wednesday, September 16, 2020

KOOL SKILL TEST - എങ്ങനെ തയ്യാറാകാം
2020 സെപ്റ്റംബർ 19 ന് നടക്കുന്ന KOOL SKILL TEST എങ്ങനെ പങ്കെടുക്കാമെന്നും, ചോദ്യ പാറ്റേൺ എങ്ങനെയെന്നും വിശദികരിക്കുന്ന വീഡിയോ കാണുന്നതിനായി
ഇവിടെ ക്ലിക്ക് ചെയ്യു ( Click here to Play Video)

Wednesday, September 2, 2020

ICT- ഉപകരണങ്ങളുടെ അവധിക്കാലത്തെ പരിപാലനവും ഉപയോഗവും

ഹൈടെക് പദ്ധതി പ്രകാരം ക്ലാസ്റൂമുകൾ, ലാബ് എന്നിവിടങ്ങളിലേക്കുള്ള ലാപ്‍ടോപ്പുകൾ, പ്രോജക്ടറുകൾ കൂടാതെ സ്പീക്കർ, DSLR, Webcam, TV, Printer, Router, Switch എന്നീ ഐ സി ടി ഉപകരണങ്ങളുടെ ഇനം തിരിച്ച് സീരിയൽ നമ്പർ പ്രവർത്തനക്ഷമത, സംരക്ഷണ നടപടികൾ എന്നിവ പരിശോധിച്ചതിനുശേഷം survey.kite.kerala.gov.in -ല്‍ രേഖപ്പെടുത്തേണ്ടതാണ്. സ്കൂളിലേക്ക് അനുവദിച്ച ഉപകരണങ്ങളുടെ ഡീറ്റൈൽസ് htspms.keltron.in എന്ന സൈറ്റിൽ ലഭ്യമാണ്.
HSS/VHSS ഒഴികെയുള്ളവര്‍ക്ക് സമ്പൂര്‍ണ ലോഗിനും HSS/VHSS ന് username: school code password: admin123 യും ഉപയോഗിക്കാം.
കൈറ്റ് പ്രതിനിധികളുടെ ഓൺസൈറ്റ് വെരിഫിക്കേഷൻ അടുത്ത പ്രവർത്തി ദിവസങ്ങളിൽ നടക്കുന്നതാണ്. സന്ദർശനം പ്രഥമാധ്യാപകരെ മുൻകൂട്ടി അറിയിക്കുന്നതാണ്. See circular

CIRCULAR


DGE-circular482020

Circular maintanance of ICT equipments

Circular- School-Visit


click here to enter details

LP/UP ഹൈടെക്ക് ഉപകരണങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന വിധം അറിയാൻ

HS/HSS/VHSS ഹൈടെക്ക് ഉപകരണങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന വിധം അറിയാൻ

Usage and maintanance of ICT equipments during vacation

Sunday, August 30, 2020

ഓണാശംസകൾ

കേരളീയരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളി ഓണം ആഘോഷിക്കുന്നത്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ഓണത്തെ കുറിച്ചുള്ള പഴഞ്ചൊല്ലുകളിൽ ഒന്ന്. കാണം എന്നാൽ വസ്തു, കാണം വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്നാണ് ഈ ചൊല്ലിന്റെ സാരം. എന്നാൽ ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും സാമൂഹിക അകലം ഉറപ്പുവരുത്തിയും ലളിതമായ ആഘോഷങ്ങളോടെയാണ് മലയാളികൾ ഓണാഘോഷത്തിന് ഒരുങ്ങുന്നത്.
ആഘോഷ പൊലിമയില്ലാത്ത ഓണമാണ് ഈ വർഷമെങ്കിലും, ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ട് പ്രിയപ്പെട്ടവർക്ക് ആശംസകൾനേരുന്നു...
#Stay home #Stay safe !!!

Saturday, August 15, 2020

സ്വാതന്ത്ര്യ ദിനാശംസകൾ


പാതാളത്തിലേക്ക് ചവിട്ടിയാഴ്ത്തപ്പെട്ട രാക്ഷസ വംശത്തിൽ അമ്മയുടെ തീവ്ര തപസ്സിനാൽ പിറന്ന പുത്രൻ -രാവണൻ - കഠിന വഴികളിലൂടെ മുന്നേറിയ ബാല്യത്തിൽ നാരദ മഹർഷി ഒരിക്കൽ ആ ബാലന് ഒരു ഹൃദയമന്ത്രം പകർന്നു നല്കി " ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി " പെറ്റമ്മയും പിറന്ന മണ്ണും സ്വർഗത്തേക്കാളേറെ മഹനീയമാണ്. ആ ബാലൻ പിന്നെ ഇച്ഛാശക്തിയോടെ മുന്നേറിയത് തങ്ങളെ പാതാളത്തിലാഴ്ത്തിയവരെ പാഠം പഠിപ്പിക്കാനാണ്. ആ ഇച്ഛാശക്തിയുടെ കഥയാണ് രാവണന്റെ കഥ. അടിമത്തത്തിന്റെ പാതാളത്തിൽ ആണ്ടു പോയ ഭാരതീയന്റെ ഇച്ഛാശക്തിയുടെ മുന്നിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം മുട്ടുമടക്കിയ അതുല്യമായ ചരിത്രമാണ് ഇന്ത്യൻ സ്വാതന്ത്രൃ സമര ചരിത്രം. അന്തിമ വിജയം നേടിയ ദിനത്തിന്റെ ഓർമ്മയുമായി ഒരു സ്വാതന്ത്ര്യ ദിനം കൂടി.

പൊങ്ങുക പൊങ്ങുക പൊൻ കൊടിയേ പൊങ്ങുക പൂർണ്ണ ജയക്കൊടിയേ
എന്ന പാട്ടിനൊപ്പം ഉയരുന്ന ത്രിവർണ്ണ പതാക ആദ്യം കണ്ടത് പള്ളിക്കൂട മുറ്റത്താണ്. വർഷങ്ങൾക്ക് മുമ്പുള്ള ആ ദ്യശ്യം അന്നേ മനസ്സിൽ പതിഞ്ഞതാണ്. മിട്ടായിയുടെ മധുരം പില്ക്കാലത്ത് പായസ രുചിയിലേക്ക് വളർന്നേറിയപ്പോൾ ചരിത്രപാഠങ്ങൾ മനസ്സിൽ ഉറച്ചിരുന്നു.
പിന്നെ ആഗസ്ത് 15 ഒരു ഓർമ്മപ്പെടുത്തലും മുന്നേറാനുള്ള ഒരു പ്രചോദനവുമായി മനസ്സിൽ നിറഞ്ഞു. ഇന്ന് എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യം മുഴുവൻ രോഗാതുരതയാൽ വീർപ്പു മുട്ടുമ്പോഴും നാവിലൂറുന്ന ഒരു മധുരമായി ആഗസ്ത് 15 നിറഞ്ഞു നിൽക്കുന്നു. ആത്മീയമായ ഔന്നത്യവും ഭൗതികോൽക്കർഷവും സമന്വയിപ്പിച്ച് എന്റെ ഭാരതം മുന്നേറുക തന്നെ ചെയ്യും. കാരണം ഇത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഈ മണ്ണ് എല്ലാ മതങ്ങളെയും കൈ നീട്ടി സ്വീകരിച്ചവരുടേതാണ്. ഇവിടെ എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തിണങ്ങി നമ്മുടെ സ്വരമായി മാറുന്നു.
എല്ലാവർക്കും എന്റെ ഹൃദയം തൊട്ട സ്വാതന്ത്ര്യ ദിനാശംസകൾ രാജ്യത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി നിൽക്കുകയാണ് നമ്മള്‍. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രയായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഒരു പ്രത്യേകതയുണ്ട്. അര്‍ദ്ധരാത്രിയിലാണ് ഇന്ത്യ സ്വതന്ത്രമായത്. ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടക്കാനായി അര്‍ദ്ധരാത്രി തന്നെ തിരഞ്ഞെടുത്തതിനു പിന്നിലെ അപൂര്‍വ്വതയും കാരണങ്ങളും പലപ്പോഴും ചര്‍ച്ചക്കും ഇടയാക്കിയിട്ടുണ്ട്. ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നിരിക്കുന്നു‘; എന്നാണ് അര്‍ദ്ധരാത്രിയില്‍ ലഭിച്ച സ്വാതന്ത്ര്യത്തെപ്പറ്റി ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്. നിരവധി മഹാരഥന്മാരുടെ ചോരയും നീരും കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയെന്ന കാവ്യം രചിക്കപ്പെട്ടത്. ..

Saturday, June 6, 2020

Hardware Distribution


ഹൈടെക്ക് പദ്ധതി പ്രകാരം ഉപകരണങ്ങൾ ഇതുവരെ കിട്ടാത്ത പ്രൈമറി വിഭാഗങ്ങൾക്ക് ലാപ്‍ടോപ്പും പ്രൊജക്ടറും 8/6/2020 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുന്നു. ഷെഡ്യൂൾ പ്രകാരം അറിയിക്കുന്ന നിശ്ചിത സമയത്ത് HM ഉം ഒരു അധ്യാപകൻ / അധ്യാപിക കൂടി തിരുവല്ല DIET ക്യാമ്പസിലുള്ള KITE ഓഫീസിലെത്തി ഉപകരണങ്ങൾ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.



ലിസ്റ്റിൽ ഉൾപ്പെട്ട സ്കൂളുകൾ താഴെ പറയുന്ന ഡോക്യുമെന്റ്സ് കൊണ്ടുവരേണ്ടതാണ്.

1. സ്കൂൾ ഹെഡ്‍മാസ്റ്റർ / ഹെഡ്‍മിസ്ട്രസ് , KITE മായി വക്കേണ്ട കരാർ. 200 രൂപയുടെ മുദ്രപ്പത്രത്തിലാണ് കരാർ തയ്യാറാക്കേണ്ടത്. (മാതൃക ഇതോടൊപ്പം ചേർക്കുന്നു.) 200 രൂപയുടെ ഒരു മുദ്രപത്രം കിട്ടിയില്ലേൽ 100 രൂപയുടെ രണ്ടെണ്ണമോ, 50 രൂപയുടെ നാലെണ്ണമോ വാങ്ങാവുന്നതാണ്. വാങ്ങിയ മുദ്രപത്രത്തിന് യോജിച്ച മാതൃകയിലുള്ള മാറ്റർ മുദ്രപ്പത്രത്തിലേക്ക് പ്രിന്റ് ചെയ്തെടുക്കേണ്ടതാണ്. മുദ്രപ്പത്രത്തിൽ പ്രിന്റ് ചെയ്തതിന്റെ ബാക്കി A4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്തെടുക്കുക. ഇതിൻ്റെ ഒരു ഫോട്ടോ കോപ്പിയും കരുതണം. ഫിൽ ചെയ്യാനുള്ളത് ഈ ഓഫീസിൽ വന്നതിനു ശേഷം പൂർത്തിയാക്കാവുന്നതാണ്. രണ്ടാം സാക്ഷിയായി സ്കൂളിൽ നിന്നുള്ള ഒരു അദ്ധ്യാപകന്റെ / അദ്ധ്യാപികയുടെ പേരും ഒപ്പും വയ്ക്കേണ്ടതുണ്ട്. നേരത്തേ ധാരാണാ പത്രം ഒപ്പിട്ടു നൽകിയിട്ടുള്ള ഹൈസ്കൂൾ HM മാരും പുതിയ സ്‌കീമായതിനാൽ പുതിയ ധാരണാപത്രം കൊണ്ടുവരണം.

2. സ്കൂൾ സീൽ, പ്രഥമാധ്യാപകൻ / പ്രഥമാധ്യാപകന്റെ സീൽ

3. ഐ. റ്റി ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ. ഇല്ലെങ്കിൽ പുതിയ ഒരെണ്ണം വാങ്ങി തന്നിരിക്കുന്ന മാതൃകയിൽ വരച്ച് കൊണ്ടുവരേണ്ടതാണ്. ( LEGAL സൈസിലുള്ളത് ) സ്കൂൾ ഹെഡ്‍മിസ്ട്രസ് / ഹെഡ്‍മാസ്റ്റർ തന്നെ ഉപകരണങ്ങൾ കൈപ്പറ്റുന്നതിനായി KITE ന്റെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

COVID 19 മായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ടു് വേണം യാത്ര ചെയ്യേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് നൽകിയിരിക്കുന്ന സമയത്തു തന്നെ എത്താൻ ശ്രദ്ധിക്കുക.

Monday, June 1, 2020

First bell

സ്‌കൂൾ വിദ്യാർത്ഥികൾക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സന്ദേശം ഓൺലൈൻ പഠനത്തിന്റെ മുഖവുരയായി സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വീട്ടിലൊരു ക്ലാസ് മുറി സംപ്രേക്ഷണം ചെയ്യുന്നു...
കോവിഡ് 19 ലോക്ഡൗൺ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ജൂൺ 1 മുതൽ സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായി സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസ്സിന്റെ ഷെ‍ഡ്യൂൾ - "ഫസ്റ്റ് ബെല്‍"
ക്ലാസുകളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

Monday, May 11, 2020


അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടി
ക്ലാസുകളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
മെയ് 14 മുതൽ അദ്ധ്യാപകർക്കും ജൂൺ 1 മുതൽ സ്‌‌കൂൾ കുട്ടികൾക്കുമായി പ്രത്യേക പഠന പരിപാടി കൈറ്റ് വിക്ടേഴ്‌‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിക്ടേഴ്‌സ് ചാനൽ തങ്ങളുടെ ശൃംഖലയിൽ ഉണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഇത് ഉടനെ പൂർത്തിയാക്കും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്‌സ് ചാനൽ സംവിധാനം ഉപയോഗിച്ച് നടത്തും. 'സമഗ്ര' പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഇതിനാവശ്യമായ ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാക്കും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്ക് ഇത് മെയ് 14ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


 

Wednesday, April 29, 2020

പ്രധമാധ്യാപകരുടെ ശ്രദ്ധയ്ക്ക് ...


സ്കൂളുകളിലെ ലാപ് ടോപ്പുകൾ, UPS എന്നിവ ലോക് ഡൗൺ കാലത്ത് ദീർഘനാൾ ഉപയോഗിക്കാതെ ഇരിക്കാനിടയായാൽ ബാറ്ററി കേടായി പോകാനിടയുണ്ട് . മാസത്തിൽ ഒന്നോ രണ്ടോ തവണ ഇവ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചാർജു ചെയ്യേണ്ടതാണ്. ഗവൺമെൻറിൻ്റേയും അരോഗ്യ വകുപ്പിൻ്റേയും നിർദേശങ്ങൾ പാലിച്ചു കൊണ്ട് ഇത് പ്രാവർത്തികമാക്കുന്നതിനുള്ള സംവിധാനം HM/Principal ഒരുക്കേണ്ടതാണ്. SITC/ HlTC / PSITC/ Any competent Staff ഇവരിലാരെയെങ്കിലും ഉപയോഗപ്പെടുത്താം. റിസോർസ് നിർമാണം , കുട്ടികൾക്ക് / അധ്യാപകർക്ക് ഉള്ള ഓൺ ലൈൻ ക്ലാസുകൾ, ഔദ്യോഗിക വീഡിയോ കോൺഫറൻസുകൾ എന്നിവയ്ക്കായി അധ്യാപകർക്ക് ലാപ്ടോപ്പ് ആവശ്യമുണ്ടെങ്കിൽ കൊടുത്തു വിടാവുന്നതാണ്. ഇഷ്യൂ രജിസ്റ്ററിൽ ഉപകരണത്തിൻ്റെ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ എഴുതി ഒപ്പ് വാങ്ങിയതിനു ശേഷമാണ് കൊടുത്തു വിടേണ്ടത്. ദീർഘനാൾ ഉപയോഗിക്കാതെ വയ്ക്കരുത് എന്നും ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപായി തിരികെ ഹാജരാക്കണം നിർദ്ദേശവും നൽകണം. നമ്മുടെ വിലപ്പെട്ട ഉപകരണങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാവരും കരുതലോടെ പ്രവർത്തിക്കുമല്ലോ.

Friday, April 17, 2020

അക്ഷരവൃക്ഷം 

 


കോവിഡ് -19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴവൻ സ്‍കൂളുകൾക്കും അവധി നൽകിയ സാഹചര്യത്തിൽ ഈ കാലത്തെ കുട്ടികളുടെ സര്‍ഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  ആവിഷ്കരിച്ച 'അക്ഷരവൃക്ഷം' പദ്ധതിയുടെ മാർഗ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചു, ഈ ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ എല്ലാ കുട്ടികളും  ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആഹ്വാനം ചെയ്തു.

ഇതനുസരിച്ച് ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ     പഠിക്കുന്ന കുട്ടികൾ   സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ   തയ്യാറാക്കുന്ന കഥകള്‍,     കവിതകള്‍,     ലേഖനങ്ങള്‍ എന്നിവ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷൻ  ( കൈറ്റ് ) തയ്യാറാക്കിയിട്ടുള്ള ''സ്കൂൾ വിക്കി' (www.schoolwiki.in) പോർട്ടലിൽ ലഭ്യമാക്കും. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.

കുട്ടികൾ  അവരുടെ രചനകള്‍ ക്ലാസ് അധ്യാപകര്‍ക്ക് ഏപ്രില്‍     20ന്  മുന്‍പ് നല്‍കേണ്ടതാണ്.      ക്ലാസ്  അധ്യാപകര്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ കുട്ടികളെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും (ഇമെയില്‍, വാട്സ്ആപ് ഗ്രൂപ്പുകള്‍....) മറ്റും അറിയിക്കേണ്ടതാണ് . ക്ലാസദ്ധ്യാപകര്‍ വഴി ശേഖരിക്കുന്ന കുട്ടികളുടെ രചനകള്‍ പ്രഥമാധ്യാപകന്റെ നേത്യത്വത്തില്‍ പരിശോധിച്ച്  സ്കൂള്‍ വിക്കിയിലെ അതത് സ്‌കൂളിന്റെ ലോഗിൻ ഉപയോഗിച്ച്  അപ്‍ലോഡ് ചെയ്യേണ്ടതാണ്. പ്രഥമാധ്യാപകർക്ക് സ്കൂൾതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അനുയോജ്യരായ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കാവുന്നതാണ് .

അക്ഷരവൃക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മോണിട്ടര്‍ ചെയ്യണമെന്നും  കോവിഡ്19 രോഗബാധയുമായി     ബന്ധപ്പെട്ട് സര്‍ക്കാര്‍     നിര്‍ദ്ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളും     നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും ഡി ജി ഇ കെ ജീവൻബാബു പുറത്തിറക്കിയ സർക്കുലർ നിഷ്കർഷിക്കുന്നുണ്ട് .

സ്കൂൾ വിക്കിയില്‍ രചനകള്‍ പ്രസിദ്ധപ്പെടുതിനുള്ള സഹായ ഫയലുകളും വീഡിയോ ട്യൂട്ടോറിയലുകളും പ്രസിദ്ധീകരിച്ചിട്ടുള്ളതിനു പുറമെ  എല്ലാ ജില്ലകളിലും പ്രത്യേക ഹെൽപ് ഡെസ്‌ക്കുകളും 'അക്ഷരവൃക്ഷം' പദ്ധതിക്കായി ക്രമീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.