State syllabus follow ചെയ്യുന്ന അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് ‍ സംമ്പൂര്‍ണ്ണയില്‍ രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് അംഗീകാരം ലഭിച്ച order DGE മുഖാന്തിരം കൈറ്റ് CEO യ്ക്ക് സമർപ്പിക്കെണ്ടതാണ്.

Friday, April 17, 2020

അക്ഷരവൃക്ഷം 

 


കോവിഡ് -19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴവൻ സ്‍കൂളുകൾക്കും അവധി നൽകിയ സാഹചര്യത്തിൽ ഈ കാലത്തെ കുട്ടികളുടെ സര്‍ഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  ആവിഷ്കരിച്ച 'അക്ഷരവൃക്ഷം' പദ്ധതിയുടെ മാർഗ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചു, ഈ ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ എല്ലാ കുട്ടികളും  ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആഹ്വാനം ചെയ്തു.

ഇതനുസരിച്ച് ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ     പഠിക്കുന്ന കുട്ടികൾ   സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ   തയ്യാറാക്കുന്ന കഥകള്‍,     കവിതകള്‍,     ലേഖനങ്ങള്‍ എന്നിവ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷൻ  ( കൈറ്റ് ) തയ്യാറാക്കിയിട്ടുള്ള ''സ്കൂൾ വിക്കി' (www.schoolwiki.in) പോർട്ടലിൽ ലഭ്യമാക്കും. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.

കുട്ടികൾ  അവരുടെ രചനകള്‍ ക്ലാസ് അധ്യാപകര്‍ക്ക് ഏപ്രില്‍     20ന്  മുന്‍പ് നല്‍കേണ്ടതാണ്.      ക്ലാസ്  അധ്യാപകര്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ കുട്ടികളെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും (ഇമെയില്‍, വാട്സ്ആപ് ഗ്രൂപ്പുകള്‍....) മറ്റും അറിയിക്കേണ്ടതാണ് . ക്ലാസദ്ധ്യാപകര്‍ വഴി ശേഖരിക്കുന്ന കുട്ടികളുടെ രചനകള്‍ പ്രഥമാധ്യാപകന്റെ നേത്യത്വത്തില്‍ പരിശോധിച്ച്  സ്കൂള്‍ വിക്കിയിലെ അതത് സ്‌കൂളിന്റെ ലോഗിൻ ഉപയോഗിച്ച്  അപ്‍ലോഡ് ചെയ്യേണ്ടതാണ്. പ്രഥമാധ്യാപകർക്ക് സ്കൂൾതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അനുയോജ്യരായ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കാവുന്നതാണ് .

അക്ഷരവൃക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മോണിട്ടര്‍ ചെയ്യണമെന്നും  കോവിഡ്19 രോഗബാധയുമായി     ബന്ധപ്പെട്ട് സര്‍ക്കാര്‍     നിര്‍ദ്ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളും     നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും ഡി ജി ഇ കെ ജീവൻബാബു പുറത്തിറക്കിയ സർക്കുലർ നിഷ്കർഷിക്കുന്നുണ്ട് .

സ്കൂൾ വിക്കിയില്‍ രചനകള്‍ പ്രസിദ്ധപ്പെടുതിനുള്ള സഹായ ഫയലുകളും വീഡിയോ ട്യൂട്ടോറിയലുകളും പ്രസിദ്ധീകരിച്ചിട്ടുള്ളതിനു പുറമെ  എല്ലാ ജില്ലകളിലും പ്രത്യേക ഹെൽപ് ഡെസ്‌ക്കുകളും 'അക്ഷരവൃക്ഷം' പദ്ധതിക്കായി ക്രമീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

No comments:

Post a Comment