Hardware Distribution
ഹൈടെക്ക് പദ്ധതി പ്രകാരം ഉപകരണങ്ങൾ ഇതുവരെ കിട്ടാത്ത പ്രൈമറി വിഭാഗങ്ങൾക്ക് ലാപ്‍ടോപ്പും പ്രൊജക്ടറും 8/6/2020 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുന്നു. ഷെഡ്യൂൾ പ്രകാരം അറിയിക്കുന്ന നിശ്ചിത സമയത്ത് HM ഉം ഒരു അധ്യാപകൻ / അധ്യാപിക കൂടി തിരുവല്ല DIET ക്യാമ്പസിലുള്ള KITE ഓഫീസിലെത്തി ഉപകരണങ്ങൾ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.
ലിസ്റ്റിൽ ഉൾപ്പെട്ട സ്കൂളുകൾ താഴെ പറയുന്ന ഡോക്യുമെന്റ്സ് കൊണ്ടുവരേണ്ടതാണ്.
1. സ്കൂൾ ഹെഡ്‍മാസ്റ്റർ / ഹെഡ്‍മിസ്ട്രസ് , KITE മായി വക്കേണ്ട കരാർ. 200 രൂപയുടെ മുദ്രപ്പത്രത്തിലാണ് കരാർ തയ്യാറാക്കേണ്ടത്. (മാതൃക ഇതോടൊപ്പം ചേർക്കുന്നു.) 200 രൂപയുടെ ഒരു മുദ്രപത്രം കിട്ടിയില്ലേൽ 100 രൂപയുടെ രണ്ടെണ്ണമോ, 50 രൂപയുടെ നാലെണ്ണമോ വാങ്ങാവുന്നതാണ്. വാങ്ങിയ മുദ്രപത്രത്തിന് യോജിച്ച മാതൃകയിലുള്ള മാറ്റർ മുദ്രപ്പത്രത്തിലേക്ക് പ്രിന്റ് ചെയ്തെടുക്കേണ്ടതാണ്. മുദ്രപ്പത്രത്തിൽ പ്രിന്റ് ചെയ്തതിന്റെ ബാക്കി A4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്തെടുക്കുക. ഇതിൻ്റെ ഒരു ഫോട്ടോ കോപ്പിയും കരുതണം. ഫിൽ ചെയ്യാനുള്ളത് ഈ ഓഫീസിൽ വന്നതിനു ശേഷം പൂർത്തിയാക്കാവുന്നതാണ്. രണ്ടാം സാക്ഷിയായി സ്കൂളിൽ നിന്നുള്ള ഒരു അദ്ധ്യാപകന്റെ / അദ്ധ്യാപികയുടെ പേരും ഒപ്പും വയ്ക്കേണ്ടതുണ്ട്. നേരത്തേ ധാരാണാ പത്രം ഒപ്പിട്ടു നൽകിയിട്ടുള്ള ഹൈസ്കൂൾ HM മാരും പുതിയ സ്‌കീമായതിനാൽ പുതിയ ധാരണാപത്രം കൊണ്ടുവരണം.
2. സ്കൂൾ സീൽ, പ്രഥമാധ്യാപകൻ / പ്രഥമാധ്യാപകന്റെ സീൽ
3. ഐ. റ്റി ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ. ഇല്ലെങ്കിൽ പുതിയ ഒരെണ്ണം വാങ്ങി തന്നിരിക്കുന്ന മാതൃകയിൽ വരച്ച് കൊണ്ടുവരേണ്ടതാണ്. ( LEGAL സൈസിലുള്ളത് ) സ്കൂൾ ഹെഡ്‍മിസ്ട്രസ് / ഹെഡ്‍മാസ്റ്റർ തന്നെ ഉപകരണങ്ങൾ കൈപ്പറ്റുന്നതിനായി KITE ന്റെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
COVID 19 മായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ടു് വേണം യാത്ര ചെയ്യേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് നൽകിയിരിക്കുന്ന സമയത്തു തന്നെ എത്താൻ ശ്രദ്ധിക്കുക.
No comments:
Post a Comment